Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GDP

ജിഡിപി കണക്കിനു പുതിയ മുഖം

രാ​​​ജ്യ​​​ത്ത് ഒ​​​രു വ​​​ർ​​​ഷം എ​​​ത്ര​​മാ​​​ത്രം സ​​​മ്പ​​​ത്ത് ഉ​​​ണ്ടാ​​​യി? അ​​​രി​​​യും പ​​​യ​​​റും ഉ​​​പ്പും മു​​​ള​​​കും കാ​​​റും റോ​​​ക്ക​​​റ്റും ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ളും അ​​​ട​​​ക്കം എ​​​ത്ര​​മാ​​​ത്രം സാ​​​ധ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കി? ഡോ​​​ക്ട​​​ർ​​​മാ​​​രും ന​​​ഴ്സു​​​മാ​​​രും അ​​​ധ്യാ​​​പ​​​ക​​​രും പോ​​​ലീ​​​സു​​​കാ​​​രും സ​​​ർ​​​ക്കാ​​​ർ-​​സ്വ​​​കാ​​​ര്യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ക​​​ലാ​​​കാ​​​യി​​​ക പ്ര​​​തി​​​ഭ​​​ക​​​ളും പൊ​​​തു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും കൂ​​​ടി എ​​​ത്ര സേ​​​വ​​​നം ചെ​​​യ്തു? ഈ ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മൊ​​​ത്തം മൂ​​​ല്യ​​​മാ​​​ണ് ജി​​​ഡി​​​പി.

ഇ​​​ത് കൃ​​​ത്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു കൃ​​​ത്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ പ​​​റ്റും. പ്ലാ​​​നിം​​​ഗ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ല്ലെ​​​ങ്കി​​​ലും വി​​​ക​​​സ​​​ന​​​ത്തി​​​നും പോ​​​രാ​​​യ്മ​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും വേ​​​ണ്ട പ​​​രി​​​പാ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യു​​​മൊ​​​ക്കെ ഈ ​​​ക​​​ണ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​യാ​​​റാ​​​ക്കും. രാ​​​ജ്യ​​​ത്ത് ഉ​​​ണ്ടാ​​​കു​​​ന്ന സ​​​മ്പ​​​ത്തി​​​ന്‍റെ അ​​​ള​​​വ് തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു വ​​​ഴി എ​​​ത്ര നി​​​കു​​​തി​​​വ​​​രു​​​മാ​​​നം കി​​​ട്ടു​​​മെ​​​ന്ന് അ​​​റി​​​യാ​​​നാ​​​കും. ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​തനി​​​ല​​​വാ​​​രം കൂ​​​ടു​​​ന്ന​​​തും കു​​​റ​​​യു​​​ന്ന​​​തും മ​​​ന​​​സി​​​ലാ​​​ക്കാം. ഈ ​​​ക​​​ണ​​​ക്കു​​​ക​​​ൾ ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ ന​​​മ്മു​​​ടെ സ്ഥാ​​​നം നി​​​ർ​​​ണ​​​യി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്നു. ഈ ​​​ക​​​ണ​​​ക്കെ​​​ടു​​​പ്പു രീ​​​തി​​​യി​​​ൽ ചി​​​ല പ്ര​​​ധാ​​​ന മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യ​​​ത് ഇ​​​ന്നലെ പു​​​റ​​​ത്തു​​​വി​​​ട്ടു. അ​​​ത​​​നു​​​സ​​​രി​​​ച്ചു 2025-26ലെ​​​യും മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ലെ​​​യും വ​​​ള​​​ർ​​​ച്ച നി​​​ഗ​​​മ​​​ന​​​വും തി​​​രു​​​ത്തി.

മൂ​​​ന്നു മാ​​​റ്റ​​​ങ്ങ​​​ൾ

നാ​​​ഷ​​​ണ​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഓ​​​ഫീ​​​സ് (എ​​​ൻ​​​എ​​​സ്ഒ) ജി​​​ഡി​​​പി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ മൗ​​​ലി​​​ക​​​മാ​​​യ മാ​​​റ്റ​​​മൊ​​​ന്നും ഇ​​​പ്പോ​​​ൾ വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. മാ​​​റ്റി​​​യ​​​തു മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ്.

ഒ​​​ന്ന്: അ​​​ടി​​​സ്ഥാ​​​ന​​​വ​​​ർ​​​ഷം മാ​​​റ്റി. 2011-12നു ​​​പ​​​ക​​​രം 2022-23 അ​​​ടി​​​സ്ഥാ​​​ന വ​​​ർ​​​ഷ​​​മാ​​​ക്കി. ഇ​​​നി അ​​​ഞ്ചു വ​​​ർ​​​ഷം കൂ​​​ടു​​​മ്പോ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​വ​​​ർ​​​ഷം മാ​​​റ്റ​​​ണം എ​​​ന്നാ​​​ണു തീ​​​രു​​​മാ​​​നം. അ​​​തു ക​​​ണ​​​ക്കു​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ കാ​​​ലി​​​ക​​​മാ​​​ക്കും.

ര​​​ണ്ട്: ഡാ​​​റ്റാ ശേ​​​ഖ​​​ര​​​ണം കൂ​​​ടു​​​ത​​​ൽ വി​​​പു​​​ല​​​മാ​​​ക്കി. 180 ഇ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​രം 600 ഇ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​നി ജി​​​ഡി​​​പി ക​​​ണ​​​ക്ക് ത​​​യാ​​​റാ​​​ക്കു​​​ക. ഇ​​​തുവ​​​ഴി ക​​​ണ​​​ക്കി​​​നു കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​വും പ​​​ര​​​പ്പും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​പു​​​ല​​​മാ​​​യ വാ​​​ർ​​​ഷി​​​ക സ​​​ർ​​​വേ​​​ക​​​ൾ ന​​​ട​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കും. നാ​​​ലും അ​​​ഞ്ചും കൊ​​​ല്ലം ഇ​​​ട​​​വി​​​ട്ടു ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​വേ​​​ക​​​ൾ വ​​​ച്ച് ഇ​​​ട​​​യ്ക്കു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ക​​​ണ​​​ക്കു​​​ക​​​ൾ ഊ​​​ഹി​​​ച്ചെ​​​ടു​​​ക്കു​​​ന്ന രീ​​​തി മാ​​​റ്റും.

ഇ​​​നി ഇ​​​ര​​​ട്ട​​​ക്കു​​​ത്ത്

മൂ​​​ന്ന്: വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ക​​​ണ​​​ക്കി​​​ൽ വ​​​രു​​​ന്ന ‘വീ​​​ർ​​​ക്ക​​​ൽ’ (inflation) നീ​​​ക്കാ​​​ൻ ‘ഇ​​​ര​​​ട്ട​​​ക്കു​​​ത്ത്’ (Double deflation) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഉ​​​ത്​​​പ​​​ന്ന​​​ത്തി​​​ലെ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വം ചി​​​ല്ല​​​റ​​​വി​​​ല​​​സൂ​​​ചി​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചു കു​​​റ​​​യ്ക്കും. ഒ​​​പ്പം അ​​​തു നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വം മൊ​​​ത്ത​​​വി​​​ല സൂ​​​ചി​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചു കു​​​റ​​​യ്ക്കും. നേ​​​ര​​​ത്തേ ഉ​​​ത്​​​പ​​​ന്ന വി​​​ല​​​യി​​​ൽ ഒ​​​രു സ​​​ങ്ക​​​ര​​​വി​​​ല​​​സൂ​​​ചി​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു കു​​​റ​​​യ്ക്ക​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ആ ​​​ഒ​​​റ്റ​​​ക്കു​​​ത്തു കൊ​​​ണ്ടു വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വം വേ​​​ണ്ട​​​ത്ര കു​​​റ​​​യു​​​ന്നി​​​ല്ല എ​​​ന്നാ​​​ണു മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യും അ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു.

ഐ​​​എം​​​എ​​​ഫ് ത​​​രം​​​താ​​​ഴ്ത്തി

ഈ ​​​ത​​​രം മാ​​​റ്റ​​​ങ്ങ​​​ൾ മു​​​ൻ​​​പും ഓ​​​രോ ദ​​​ശ​​​ക​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ വ​​​ന്ന ഒ​​​രു കാ​​​ര്യം ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ ക​​​ണ​​​ക്കെ​​​ഴു​​​ത്തു സം​​​ബ​​​ന്ധി​​​ച്ച് ഐ​​​എം​​​എ​​​ഫും മ​​​റ്റും അ​​​തൃ​​​പ്തി പ​​​ര​​​സ്യ​​​മാ​​​ക്കു​​​ന്ന​​​തു വ​​​രെ മാ​​​റ്റം നീ​​​ണ്ടു പോ​​​യ​​​താ​​​ണ്. ന​​​മ്മു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ​​​ക്ക് ഐ​​​എം​​​എ​​​ഫ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സി ​​​ഗ്രേ​​​ഡ് ആ​​​ണു ന​​​ൽ​​​കി​​​യ​​​ത്. എ ​​​മു​​​ത​​​ൽ ഡി ​​​വ​​​രെ ഉ​​​ള്ള​​​തി​​​ൽ മൂ​​​ന്നാം സ്ഥാ​​​നം. ക​​​ണ​​​ക്കു ശേ​​​ഖ​​​ര​​​ണം വേ​​​ണ്ട​​​ത്ര ശാ​​​സ്ത്രീ​​​യ​​​മോ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ അ​​​പാ​​​ക​​​ത​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തോ അ​​​ല്ലെ​​​ന്നും അ​​​ടി​​​സ്ഥാ​​​ന​​​വ​​​ർ​​​ഷം വ​​​ള​​​രെ ദൂ​​​രെ​​​യാ​​​ണെ​​​ന്നു​​​മാ​​​ണു നാ​​​ണ്യ​​​നി​​​ധി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷം വീ​​​തം അ​​​ടി​​​സ്ഥാ​​​ന വ​​​ർ​​​ഷം മാ​​​റ്റ​​​ണം എ​​​ന്നു നാ​​​ണ്യ​​​നി​​​ധി പ​​​റ​​​യു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ മാ​​​റ്റ​​​ത്തോ​​​ടെ നാ​​​ണ്യ​​​നി​​​ധി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​യി എ​​​ന്നു ക​​​രു​​​താം. ഇ​​​ന്ത്യ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ​​​ക്കു വീ​​​ണ്ടും സ്വീ​​​കാ​​​ര്യ​​​ത ല​​​ഭി​​​ക്കു​​​മെ​​​ന്നും വി​​​ശ്വ​​​സി​​​ക്കാം.

അ​​​ന്നു മാ​​​റ്റി​​​യ​​​പ്പോ​​​ൾ

ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ അ​​​ടി​​​സ്ഥാ​​​ന വ​​​ർ​​​ഷം മാ​​​റ്റി​​​യ​​​തി​​​നെ​​​പ്പ​​​റ്റി ധാ​​​രാ​​​ളം വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​ന്‍റെ കാ​​​ല​​​ത്തെ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ക​​​ണ​​​ക്ക് താ​​​ഴ്ത്തി​​​ക്കെ​​​ട്ടാ​​​നു​​​ള്ള ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു അ​​​തെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം. സിം​​​ഗി​​​ന്‍റെ കാ​​​ല​​​ത്ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നു വ​​​ർ​​​ഷം രാ​​​ജ്യം ഒ​​​ൻ​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ​​​ള​​​ർ​​​ന്നു. ഒ​​​രു വ​​​ർ​​​ഷം 10.3 ശ​​​ത​​​മാ​​​ന​​​വും. 2004-05 അ​​​ടി​​​സ്ഥാ​​​ന വ​​​ർ​​​ഷം ആ​​​ക്കി​​​യു​​​ള്ള ക​​​ണ​​​ക്കി​​​ലാ​​​ണി​​​ത്.

പി​​​ന്നീ​​​ടു മോ​​​ദി സ​​​ർ​​​ക്കാ​​​ർ 2011-12 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ർ​​​ഷം ആ​​​ക്കി ക​​​ണ​​​ക്ക് പു​​​തു​​​ക്കി​​​യ​​​പ്പോ​​​ൾ ഈ ​​​വ​​​ള​​​ർ​​​ച്ച​​​ത്തോ​​​ത് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞു. അ​​​ത്ര​​​യും കു​​​റ​​​വ് വ​​​രു​​​ത്തി​​​യ​​​തി​​​ൽ പ​​​ല​​​രും രാ​​​ഷ്‌​​ട്രീ​​​യം ക​​​ണ്ടു. പു​​​തി​​​യ ക​​​ണ​​​ക്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ൾ സ്റ്റാ​​​റ്റി​​​സ്റ്റീ​​​ഷ്യ​​​ന്മാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ​​​ല അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ങ്ങ​​​ളും മാ​​​സ​​​ങ്ങ​​​ളോ​​​ളം മ​​​റ​​​ച്ചു​​വ​​​ച്ച​​​ത് അ​​​ട​​​ക്കം സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ക​​​ണ​​​ക്കു​​​ക​​​ൾ തു​​​ട​​​ക്കം മു​​​ത​​​ലേ സം​​​ശ​​​യ​​​ത്തി​​​ലാ​​​യി.

പ​​​ത്തു​​​വ​​​ർ​​​ഷം കൊ​​​ണ്ട് ഡോ​​​ള​​​ർ ക​​​ണ​​​ക്കി​​​ൽ ര​​​ണ്ട​​​ര മ​​​ട​​​ങ്ങു (0.72 ല​​​ക്ഷം കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 1.88 ല​​​ക്ഷം കോ​​​ടി​​​യി​​​ലേ​​​ക്ക്) വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​യ​​​തി​​​നെ വി​​​ല​​​കു​​​റ​​​ച്ചു കാ​​​ണി​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ച്ച​​​തെ​​​ന്നു വി​​​മ​​​ർ​​​ശ​​​ക​​​ർ ക​​​രു​​​തു​​​ന്നു. രൂ​​​പാ ക​​​ണ​​​ക്കി​​​ൽ 32.40 ല​​​ക്ഷം കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 113.56 ല​​​ക്ഷം കോ​​​ടി​​​യി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു വ​​​ർ​​​ധ​​​ന. 250 ശ​​​ത​​​മാ​​​നം കു​​​തി​​​പ്പ്.
ഇ​​​തി​​​നു മ​​​റ്റൊ​​​രു താ​​​ര​​​ത​​​മ്യംകൂ​​​ടി ഉ​​​ണ്ട്‌. 2013-14ൽ 113.56 ​​​ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ൽ എ​​​ത്തി​​​യ ജി​​​ഡി​​​പി 2024-25ൽ 188 ​​​ല​​​ക്ഷം കോ​​​ടി​​​യി​​​ലേ എ​​​ത്തി​​​യു​​​ള്ളൂ. 11 വ​​​ർ​​​ഷം കൊ​​​ണ്ട് വ​​​ള​​​ർ​​​ന്ന​​​ത് 66 ശ​​​ത​​​മാ​​​നം.

ഇ​​​ത്ത​​​വ​​​ണ പ​​​ഴ​​​യ​​​തു മോ​​​ശ​​​മാ​​​യി​​​രു​​​ന്നു എ​​​ന്നു കാ​​​ണി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും ആ​​​ഗ്ര​​​ഹം ഉ​​​ണ്ടാ​​​കാ​​​ൻ ഇ​​​ട​​​യി​​​ല്ല. അ​​​ത്ര​​​യും ന​​​ല്ല​​​ത്.

Latest News

Corehub Up